ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മഹാഭാരത കഥയിലെ മഹിഷാസുര നിര്‍മ്മിത പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച് മലപ്പട്ടം ആയതാണെന്നുമാണ് ഒരു വാദം. അതല്ല മലയടിവാരത്ത് പട്ടണമുണ്ടായ സ്ഥലം മലപ്പട്ടണം ലോപിച്ച് മലപ്പട്ടമായതാണെന്ന് ചിലര്‍. ഏതായാലും ലിഖിത രേഖകള്‍ പേരിന്റെ ചരിത്രത്തിന് പിന്നിലില്ല. എ.ഡി 1000നും 1500നും ഇടയില്‍ വാണ മൂഷിക രാജാക്കന്മാരില് ഒരാളായ ശ്രീകണ്ഠന് ശ്രീകണ്ഠപുരം സ്ഥാപിച്ചപ്പോള്‍ തൊട്ടടുത്ത മലപ്പട്ടം ശ്രീകണ്ഠ രാജാവിന്റെ അധീനതയിലായിരുന്നു. ബ്രാഹ്മണ മേധാവിത്വം നിലനിന്ന ഒരു പ്രദേശമായിരുന്നു ഇത് ഇന്നത്തെ നദീതീരക്ഷേത്ര സംസ്കാരവും താളിയോല രേഖകളും അത് സൂചിപ്പിക്കുന്നു. നാടുവാഴിത്ത കാലത്തെ ഉച്ച നീചത്വങ്ങളില്പ്പെട്ട് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നരുടെ ചരിത്രങ്ങള്‍ക്ക് തെളിവുണ്ട്.
കൂടുതൽ വായിക്കുക