കാർഷിക ചരിത്രം

         വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത് ചെരിവ് വളരെ കൂടുതലയായ പ്രദേശങ്ങളും കുറഞ്ഞ ചെരിവോടുകൂടിയ പ്രദേശങ്ങളും സമതല പ്രദേശങ്ങളും നെല്‍പ്പാടങ്ങളും ഉള്‍പ്പെടുന്നു. ചെരിവ് കൂടുതലുള്ള പ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം കുത്തനെ ഒഴുകി റോഡുകളിൽ പതിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ഇങ്ങനെ ഒഴുകിയെത്തുന്ന മണ്ണ് നിമിത്തം റോഡുകളിൽ ആഴം കുറയുകയും വെള്ളം ഉപയോഗപ്രദമാകാത്ത രീതിയിൽ ഒഴുകിപ്പോവുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങളിൽ ജല, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണ്

ഭൂരൂപ രൂപീകരണം (Geomorphology)

       ഭൂമിയുടെ ഉപരിതല രൂപികരണത്തെക്കുറിച്ചുള്ള പഠനമാണ് ഭൂരൂപികരണശാസ്ത്രം (Geomorpholagy) ഭൌതിക രാസ വസ്തുകള്‍ സൃഷ്ടിച്ച ടോപ്പോഗ്രാഫിക്ക്, ബാത്ത് മെട്രിക്ക് സവിശേഷതകളുടെ ഉത്ഭവവും പരിണാമവും സംബന്ധിച്ച ശാസ്ത്രീയ പഠനമാണ് ജിയോമോര്‍ഫോളജി . ഭൂപ്രകൃതികള്‍ രൂപപ്പെടുത്തുന്ന ഉപരിതല പ്രക്രിയകളും ടെക്ടോണിക് ഉയര്‍ച്ചയ്ക്കും അധപതനത്തിനും കാരണമാകുന്ന ഭൌമശാസ്ത്രപരമായ പ്രക്രിയകള്‍, തീരദേശ ഭൂമിശാസ്ത്രം രൂപപ്പെടുന്നതിലൂടെ ഭൂമിയുടെ ഉപരിതലം പരിഷ്കരക്കപ്പെടുന്നു. ഭൂമിയുടെ ഉപരിതല ജലം, കാറ്റ്, ഐസ്, തീ, ജീവന്‍ എന്നിവയുടെ പ്രവര്‍ത്തനവും  മണ്ണിനെ രൂപപ്പെടുത്തുന്നതും  ഭൌതിക സവിശേഷതകളില്‍ മാറ്റം വരുത്തുന്നതുമായ രാസപ്രവര്‍ത്തനങ്ങള്‍, ഗൂരുത്വാകര്‍ഷണ ബലത്തില്‍ ഭൂപ്രകൃതിയുടെ സ്ഥിരതയും മാറ്റത്തിന്‍റെ നിരക്കും ഉള്‍പ്പെടുന്നതാണ് ഉപരിതല പ്രക്രിയകള്‍, മറ്റ് ഘടകങ്ങള്‍(സമീപകാലത്ത്) ഭൂപ്രകൃതിയുടെ മനുഷ്യമാറ്റം ഈ ഘടകങ്ങളില്‍ പലതും കാലാവസ്ഥയാല്‍ ശക്തമായി മധ്യസ്ഥത വഹിക്കുന്നു. ഭൂമി ശാസ്ത്രപരമായ പ്രക്രയകളില്‍ പര്‍വതനിരകളുടെ ഉയര്‍ച്ച, അഗ്നിപര്‍വ്വതങ്ങളുടെ വളര്‍ച്ച, ഭൂപ്രതലത്തില്‍റെ ഉയര്‍ച്ചയിലെ ഐസോസ്റ്റാറ്റിക്ക് മാറ്റങ്ങള്‍(ചിലപ്പോള്‍ ഉപരിതല പ്രക്രിയകളോടുള്ള പ്രതികരണമായി) ഭൂമിയുടെ ഉപരിതലം ഇടിഞ്ഞുപോകുന്നതും ആഴത്തില്‍ അടിഞ്ഞികൂടിയ ദ്രാവകങ്ങള്‍ രൂപപ്പെടുന്നതും ഉള്‍പ്പെടുന്നു. 

മണ്‍തരം

        ഗ്രാമ പഞ്ചായത്തിലെ പ്രാധാന മണ്‍തരങ്ങള്‍ ചെമ്മണ്ണ്, ഏക്കല്‍ മണ്ണ്, കറുത്ത മണ്ണ്,  പൂഴിമണ്ണ്,കരിങ്കല്‍ പാറ, ചെങ്കല്‍ മണ്ണ്, ചെങ്കല്‍ കലര്‍ന്ന ചുവന്നമണ്ണ്, കറുത്ത മണ്ണ്, ചുവന്ന മണ്ണ്, വയല്‍ മണ്ണ് എന്നിവയാണ്. ചെമ്മണും കറുത്തമണ്ണും പൂഴിമണ്ണും , എകല്‍ മണ്ണും കരിങ്കല്‍ പാറ എന്നീ മണ്‍തരങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. 

നീര്‍ത്തടത്തിന്‍റെ ഉയര്‍ന്ന ഭാഗങ്ങളായ കരിപ്പാല്‍ ചുവെള്ളക്കുന്ന് ഭാഗങ്ങളില്‍ കുറച്ച് ഭാഗം പാറപ്രദേശങ്ങളും മറ്റ് പ്രദേശങ്ങളില്‍ കറുപ്പ് കലര്‍ന്ന ചുവപ്പ് മണ്ണുമാണ്. നീര്‍ത്തടത്തിന്‍റെ താഴ്ന്ന പ്രദേശങ്ങള്‍ പണ്ട്        വയല്‍ പ്രദേശങ്ങളായിരുന്നു. ഇവിടെ പൊതുവെ എക്കല്‍ മണ്ണാണ് കാണപ്പെടുന്നത്. ഗ്രാമപഞ്ചായത്തിന്റെ നദീതീരപ്രദേശങ്ങളിലും സമതലപ്രദേശങ്ങളിലും എക്കൽ കലർന്ന വെട്ടുകൽ മണ്ണും ഉയർന്ന പ്രദേശങ്ങളിൽ വെട്ടുകൽ മണ്ണും കാണപ്പെടുന്നു. കൂടാതെ ചമ്പോച്ചേരി തോട് നീർത്തടത്തിന്റെ ഉയർന്ന ഭാഗങ്ങളുടെ പീഠഭൂമി പോലെ കാണപ്പെടുന്ന ഉപരിതലഭാഗത്ത് നല്ല കരിമണ്ണ് കലർന്ന മണ്ണും ഉയർന്ന പ്രദേശങ്ങ ളായ മേപ്പറമ്പ, വളയം വെളിച്ചം, പൂമുള്ളിക്കരി, ഇരുമ്പനിത്തട്ട് എന്നിവിടങ്ങളിൽ ഒരു മീറ്ററോളം ആഴത്തിൽ വളക്കൂറുള്ള മണ്ണും തുടർന്ന് ഒന്നര മീറ്ററോളം താഴ്ചയിൽ ചെങ്കൽ പാറയും കാണപ്പെടുന്നു.

യഥാർത്ഥ കൃഷി ഭൂമി

നിലം നികത്തൽ, ഭൂമി നിർമ്മിതികൾക്കും മറ്റുമായി വിനിയോഗിക്കൽ, തരിശ്ശിട എന്നിവ മൂലം യഥാർത്ഥ കൃഷി സ്ഥലത്തിന്റെ വിസ്തൃതി 3889 ഏക്കർ ആയി കുറഞ്ഞിരിക്കു കയാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാർഷികേതര ഉപയോഗങ്ങൾക്കായി 276 ഏക്കറും, കെട്ടിടങ്ങൾക്കായി 1989 ഏക്കറും, ക്വാറികളും പാറപ്രദേശങ്ങളുമായി 133 ഏക്കറും ഉൾപ്പെട്ടി രിക്കുന്നു. ഈ ഗ്രാമപഞ്ചായത്തിലെ 243 ഏക്കർ സ്ഥലം വിവിധ മേഖലകളിൽ തരിശ്ശായി കിട ക്കുന്നു.

ഭൂവിനിയോഗം (നിലം)

അടൂർ, കൊളന്ത, അടിച്ചേരി, കൊവ്വന്തല, മലപ്പട്ടം, ചൂളിയാട് എന്നീ ആറു ദേശങ്ങ ളിലായി പരന്നുകിടക്കുന്ന 1930 ഹെക്ടർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൽ ഏതാണ്ട് 144 ഹെക്ടർ നിലവും, പുറമ്പോക്കുൾപ്പെടെ ഏതാണ്ട് 1786 ഹെക്ടർ കരയുമാണുള്ളത്. 

ആകെ 357 ഏക്കർ നിലത്തിൽ 6 ഏക്കർ സ്ഥലം കെട്ടിടങ്ങൾക്കായും, 8 ഏക്കർ സ്ഥലം കാർഷികേതര ഉപയോഗത്തിനായും 33 ഏക്കർ തരിശ് ഭൂമിയുമാണ്. തരി ശ്ശായി കിടക്കുന്ന 33 ഏക്കറിൽ 5 ഏക്കർ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടും കൃഷി ചെയ്യാത്തതാണ്. 3.5 ഏക്കർ സ്ഥലത്ത് തൊഴിലാളി ക്ഷാമം കൊണ്ട് കൃഷി ചെയ്യു ന്നില്ല. 3.5 ഏക്കർ വെള്ളക്കെട്ട് പ്രദേശമാണ്

ഭൂവിനിയോഗം (കര)

ആകെ 44-10 ഏക്കർ കര ഭൂമിയിൽ 3589 ഏക്കർ സ്ഥലം പുരയിട കൃഷിക്ക വിനിയോഗിച്ചിരിക്കുന്നു. 192 ഏക്കർ സ്ഥലം കെട്ടിടങ്ങൾ, 269 ഏക്കർ സ്ഥലം കാർഷി പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മാറ്റി വെച്ചിരിക്കുന്നു. 210 ഏക്കർ സ്ഥലം തരിശ്ശ് നി ങ്ങളാണ്.

ഭൂഉടമസ്ഥതയും, ഉടമസ്ഥരുടെ താമസവും

ആകെ 357 ഏക്കർ ഭൂമിയിൽ 99 % ആളുകളും ഈ പഞ്ചായത്തിൽ താമസിക്കു ന്നവർ തന്നെയാണ്. എന്നാൽ കര ഭൂമിയുടെ കാര്യത്തിൽ ആകെ 4410 ഏക്കർ ഭൂമി യിൽ 4095 ഏക്കർ ഭൂമിയാണ് മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ താമസക്കാരുടെ കൈവ ശമുള്ളത്. ബാക്കി ഭൂമി തൊട്ടടുത്ത ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നവരുടെ കൈവശമാണുള്ളത്.

മറ്റുവിവരങ്ങൾ

ഗ്രാമപഞ്ചായത്തിലെ 2121 കുടുംബങ്ങളിൽ 70 കുടുംബങ്ങൾ ഭൂരഹിതരാണ്. 67 കുടുമംബങ്ങൾക്ക് 4 സെന്റ് മാത്രമാണ് ഭൂമിയുള്ളത്. 10 സെന്റിലോ, ഒന്നേകാൽ ഏക്കറിനും ഇടയിൽ മാത്രം ഭൂമിയുള്ളവരാണ് ഈ ഗ്രാമപഞ്ചായത്തിലെ 58 % കുടുംബങ്ങൾ.

പ്രധാന കാർഷിക വിളകൾ

 റബ്ബർ കൃഷി

ഗ്രാമപഞ്ചായത്തിലെ കാർഷിക വിളകളിൽ ഒന്നാം സ്ഥാനം ആകെ കൃഷി 1752 ഏക്കർആകെ റബ്ബർ കൃഷിയുടെ 30 % ത്തിലധികം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആരംഭിച്ചവയാണ്.

തെങ്ങുകൾ

717 ഏക്കർ സ്ഥലത്ത് 57359 തെങ്ങുകൾ

15940 കായ്ക്കാത്ത ചെറുതെങ്ങുകൾ

കായ്ഫലം തീർത്തും കുറഞ്ഞ 9288 തെങ്ങുകൾ

32131 കായ്ഫല തെങ്ങുകൾ

കശുമാവ് 

കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് 364 ഏക്കർ കശുമാവ് റബ്ബർ കൃഷിക്കായി മുറിച്ച് മാറ്റപ്പെട്ടു.

ചെങ്കൽ പണയുടെ നിർമ്മാണത്തിനായും കശുമാവ് നിലവിൽ മുറിക്കപ്പെടു

592 ഏക്കർ സ്ഥലത്തായി 71052 കശുമാവ്

കായ്ക്കാത്തവ 21986 എണ്ണം

കവുങ്ങ്

ആകെ കൃഷി 100 ഏക്കർ

ആകെ കവുങ്ങുകൾ 75014

കായ്ക്കാത്ത കവുങ്ങുകൾ 27027

രോഗം ബാധിച്ചത് 14835

കുരുമുളക് 

ആകെ കുരുമുളക് 52175 കായ്ക്കാത്തവ

8113

രോഗം ബാധിച്ചത് 1300

വാഴ

ആകെ വാഴ കൃഷി 63 ഏക്കർ

നേന്ത്ര വാഴ 19 ഏക്കർ

നെൽപാടങ്ങൾ വാഴത്തോട്ടങ്ങലായി മാറുന്നത്

പ്ലാവ്, മാവ്

പ്ലാവ് 9953 എണ്ണം

മാവുകൾ 11630 എണ്ണം

മറ്റ് കൃഷികൾ 

പയറുവർഗ്ഗങ്ങൾ 17 ഏക്കർ

പാട്ട കൃഷി 20 ഏക്കർ

കിഴങ്ങ് വർഗ്ഗങ്ങൾ 44 ഏക്കർ (23 ഏക്കർ മരച്ചീനി കൃഷി മാത്രമാണ്)