കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് 

ഗുണനിലവാര സമയബന്ധിത സേവന പ്രദാനമായ അഴിമതിരഹിത ജനസൌഹൃദ കാര്യക്ഷമതാ പഞ്ചായത്ത് 

ദൗത്യം

നൽകുന്ന സേവനങ്ങൾക്ക്  ഗുണനിലവാരവും ജനസംതൃപ്തിയും  ഉറപ്പുവരുത്തി അഴിമതി രഹിത ജനസൌഹൃദകാര്യക്ഷമതാ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജനാധിപത്യരീതിയിൽ ഇടപെട്ടുകൊണ്ട് സുതാര്യമായും കാര്യക്ഷമതയോടും കൂടി അഴിമതി രഹിതവും സൌഹാർദ്ദപരമായും എല്ലാ കാലങ്ങളിലും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി സമയബന്ധിതമായി ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുക.

ഗുണമേന്മ നയം

പ്രാദേശിക സര്‍ക്കാര്‍ എന്ന ആശയം പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്‍റെ നയം.