ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പട്ടത്തിന്റെ പേരിനും ചരിത്രത്തിനും പിന്നിൽ പല വാദങ്ങളുണ്ട്. മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമിച്ച പട്ടണമാണിതെന്നും, ‘മഹിഷപ്പട്ടണം’ പിന്നീട് ലോപിച്ച് ‘മലപ്പട്ടം’ എന്നായതാണെന്നും ഒരു വാദമുണ്ട്. മറുവശത്ത്, മലയടിവാരത്ത് പട്ടണമുണ്ടായിരുന്ന സ്ഥലമായതിനാൽ ‘മലപ്പട്ടണം’ എന്ന പേര് രൂപപ്പെടുകയും പിന്നീട് അത് ലോപിച്ച് ‘മലപ്പട്ടം’ ആയതാണെന്നും അഭിപ്രായമുണ്ട്. എന്നാൽ, ഈ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ലിഖിതരേഖകൾ ഇതുവരെ ലഭ്യമല്ല. എ.ഡി. 1000-നും 1500-നും ഇടയിൽ വാണിരുന്ന മൂഷിക രാജാക്കന്മാരിൽ ഒരാളായ ശ്രീകണ്ഠൻ ശ്രീകണ്ഠപുരം സ്ഥാപിച്ച കാലത്ത്, തൊട്ടടുത്ത പ്രദേശമായ മലപ്പട്ടം അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇതെന്നും ഇന്നത്തെ നദീതീര ക്ഷേത്രസംസ്കാരവും ലഭ്യമായ താളിയോല രേഖകളും സൂചിപ്പിക്കുന്നു. അതേസമയം, നാടുവാഴിത്ത കാലത്തെ സാമൂഹിക...
കൂടുതൽ വായിക്കുക