സ്ഥാപന ഘടന
1. ഭരണസമിതിയുടെ ഘടന (Administrative Structure)
പഞ്ചായത്തിന്‍റെ നയരൂപീകരണവും തീരുമാനങ്ങളും എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്. ഇതിന്‍റെ ഘടന താഴെ പറയും വിധമാണ് :
പഞ്ചായത്ത് ഭരണസമിതി:
തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാരും പ്രസിഡന്റും ഉൾപ്പെടുന്ന പ്രധാന സമിതി.
സ്റ്റിയറിംഗ് കമ്മിറ്റി (മുഖ്യ സമിതി):
ഭരണസമിതിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പ്രധാന സമിതിയാണിത്.
സ്റ്റാൻഡിംഗ് കമ്മിറ്റികൾ (സ്ഥിരം സമിതികൾ):
വിവിധ വികസന പ്രവർത്തനങ്ങൾക്കായി നാല് പ്രധാന കമ്മിറ്റികളാണുള്ളത്:
- ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
- വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : അടിസ്ഥാന സൗകര്യ വികസനത്തിന് നേതൃത്വം നൽകുന്നു.
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി : സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു.
- ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി : ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പഞ്ചായത്ത് ഉദ്യോഗസ്ഥർ
സെക്രട്ടറി - പ്രധാന ഉദ്യോഗസ്ഥൻ
അസിസ്റ്റന്റ് സെക്രട്ടറി
പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു.
കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു. പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു
ഹെഡ് ക്ലർക്ക്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് . ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.
അക്കൌണ്ടന്റ്
പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്റ്. വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു. ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു
ക്ലര്‍ക്ക്
പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലര്‍ക്ക്.
നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു.
വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു
സീനിയര്‍ ക്ലര്‍ക്ക്
ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലര്‍ക്ക്.
വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.
ഓഫീസ് അറ്റന്‍ഡന്റ്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു
രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.
ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.
2. പ്രധാന സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും
പഞ്ചായത്തിന് കീഴിൽ വിവിധ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അവയ്ക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരും താഴെ പറയുന്നവരാണ്:
| സ്ഥാപനം | ചുമതലയുള്ള ഉദ്യോഗസ്ഥൻ |
|---|---|
| പഞ്ചായത്ത് ഓഫീസ് | ഗ്രാമപഞ്ചായത്ത് സെക്രട്ടറി |
| വെറ്ററിനറി ഡിസ്പെൻസറി | വെറ്ററിനറി സർജൻ |
| അങ്കണവാടികൾ | സൂപ്പർവൈസർ (ICDS) |
| ഗ്രാമവികസനം | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (VEO) |
| വിദ്യാഭ്യാസം | സ്കൂൾ ഹെഡ്മാസ്റ്റർ |
| പൊതുമരാമത്ത് (PWD) | അസിസ്റ്റന്‍റ് എഞ്ചിനീയർ |
| പ്രാഥമിക ആരോഗ്യ കേന്ദ്രം | മെഡിക്കൽ ഓഫീസർ |
| കൃഷിഭവൻ | കൃഷി ഓഫീസർ |