ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര പ്രദേശത്തെ ഏറ്റവും ചെറിയ പഞ്ചായത്താണ് മലപ്പട്ടം.  മൂന്നു ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതാണ് ഈ പഞ്ചായത്തിന്റെ സവിശേഷത. കേരളത്തെ പൊതുവായി മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിൽ ഇടനാട്, തീരപ്രദേശം വിഭാഗങ്ങളിലാണ് മലപ്പട്ടം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2 മീറ്റർ മുതൽ 120 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളാണിവിടെ. പ്രധാനമായും ലാറ്ററൈറ്റ മണ്ണാണ് ഇവിടെ ഉള്ളത്. കുന്നിൻ പ്രദേശങ്ങളിൽ ചുവപ്പു കലർന്ന ചരൾ മണ്ണും താഴ്ന്ന പ്രദേശങ്ങളിൽ ചേടി നിറഞ്ഞ പശിമയുള്ള മണ്ണും പുഴയോരങ്ങളിൽ കറുത്ത എക്കൽ മണ്ണും കാണപ്പെടുന്നു. മൂന്ന് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതും മലയോര മേഖലകൾക്കിടയിൽ കണ്ണൂർ ജില്ലയുടെ മധ്യഭാഗത്തായി ഒരു തുരുത്തുപോലെ സ്ഥിതിചെയ്യുന്ന 19.30 ച.കി.മീ മാത്രം വിസ്തീർണ്ണമുള്ള ഒരു കൊച്ചു ഗ്രാമപഞ്ചായത്താണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. വടക്കൻ മധ്യമേഖല വിഭാഗത്തിൽപെട്ട പ്രസ്തുത ഗ്രാമപഞ്ചായത്ത് പ്രദേശത്തു നിന്നു മാണ് മലനാട് ആരംഭിക്കുന്നതുതന്നെ. ഇരിക്കൂർ, ശ്രീകണ്ഠാപുരം പുഴകൾ മലപ്പട്ടം മുനമ്പിൽ വച്ച് സംഗമിച്ച് വളപട്ടണം പുഴയായി കടലിൽ എത്തിച്ചേരുന്നു.

ഭൂവിനിയോഗം

അടൂർ, കൊളന്ത, അടിച്ചേരി, കൊവ്വന്തല, മലപ്പട്ടം, ചൂളിയാട് എന്നീ ആറു ദേശങ്ങ ളിലായി പരന്നുകിടക്കുന്ന 1930 ഹെക്ടർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൽ ഏതാണ്ട് 144 ഹെക്ടർ നിലവും, പുറമ്പോക്കുൾപ്പെടെ ഏതാണ്ട് 1786 ഹെക്ടർ കരയുമാണുള്ളത്. 

ഭൂവിനിയോഗം (നിലം)

ആകെ 357 ഏക്കർ നിലത്തിൽ 6 ഏക്കർ സ്ഥലം കെട്ടിടങ്ങൾക്കായും, 8 ഏക്കർ സ്ഥലം കാർഷികേതര ഉപയോഗത്തിനായും 33 ഏക്കർ തരിശ് ഭൂമിയുമാണ്. തരി ശ്ശായി കിടക്കുന്ന 33 ഏക്കറിൽ 5 ഏക്കർ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടും കൃഷി ചെയ്യാത്തതാണ്. 3.5 ഏക്കർ സ്ഥലത്ത് തൊഴിലാളി ക്ഷാമം കൊണ്ട് കൃഷി ചെയ്യു ന്നില്ല. 3.5 ഏക്കർ വെള്ളക്കെട്ട് പ്രദേശമാണ്

ഭൂവിനിയോഗം (കര)

ആകെ 44-10 ഏക്കർ കര ഭൂമിയിൽ 3589 ഏക്കർ സ്ഥലം പുരയിട കൃഷിക്ക വിനിയോഗിച്ചിരിക്കുന്നു. 192 ഏക്കർ സ്ഥലം കെട്ടിടങ്ങൾ, 269 ഏക്കർ സ്ഥലം കാർഷി പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മാറ്റി വെച്ചിരിക്കുന്നു. 210 ഏക്കർ സ്ഥലം തരിശ്ശ് നി ങ്ങളാണ്.

10 സെന്റിലോ, ഒന്നേകാൽ ഏക്കറിനും ഇടയിൽ മാത്രം ഭൂമിയുള്ളവരാണ് ഈ ഗ്രാമപഞ്ചായത്തിലെ 58 % കുടുംബങ്ങൾ.

അതിരുകൾ  :-

വടക്ക്  - ശ്രീകണ്ഠപുരം പുഴ

തെക്ക് - വളപട്ടണം പുഴ

കിഴക്ക് - ഇരിക്കൂർ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ് - ചെങ്ങളായി പുഴ (ചെങ്ങളായി പഞ്ചായത്ത്)