2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഹരിതകര്‍മ്മ സേന

മലപ്പട്ടം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 14 വാർഡുകളികളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 14 അംഗ ഹരിതകർമ്മസേനകൾ അജൈവ മാലിന്യങ്ങൾ (പ്ലാസ്റ്റിക് തുടങ്ങിയവ) വാതിൽപ്പടി ശേഖരണം നടത്തി തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു.
പ്രധാന പ്രവർത്തനങ്ങൾ:
  • മാലിന്യ ശേഖരണം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ പ്രതിമാസം/നിശ്ചിത ഇടവേളകളിൽ ശേഖരിക്കുന്നു.
  • തരംതിരിക്കൽ & സംസ്കരണം: ശേഖരിക്കുന്ന മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (MCF) എത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനി തുടങ്ങിയ ഏജൻസികൾക്ക് കൈമാറുന്നു.
  • യൂസർ ഫീ: തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർ ഫീ ഇവർക്ക് ലഭിക്കുന്നു.
    • ഹരിത പ്രോട്ടോക്കോൾ: പരിപാടികളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കാൻ സഹായിക്കുന്നു. 
ലക്ഷ്യങ്ങൾ:
  • കേരളത്തെ മാലിന്യമുക്തമാക്കുക.
  • ശുചിത്വ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണം.
  • സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. 
പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനും, റോഡ് ടാറിങ്ങിനായി പ്ലാസ്റ്റിക് നൽകുന്നതിലും ഹരിത കർമ്മ സേന വലിയ പങ്ക് വഹിക്കുന്നു.